എറണാകുളത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. അയ്യമ്പുഴ സ്വദേശിയായ ധനേഷിനെയാണ് ഇന്നലെ രാത്രിയാണ് കുറുപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ടും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
ഏറെനാളായി കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു അമ്മയും രണ്ട് പെൺമക്കളും. കസ്റ്റഡിയിലായ ധനേഷ് ലോറി ഡ്രൈവറാണെന്നാണ് വിവരം. അമ്മയുടെ സുഹൃത്തായ ഇയാൾ ആഴ്‌ചയിൽ രണ്ട് ദിവസം ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. 2023 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ ഇയാൾ നിരന്തരമായി കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്‌തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
കുട്ടികളിലൊരാൾ സ്‌കൂളിലെ സുഹൃത്തിനോട് ഈ വിവരം അറിയിച്ചുകൊണ്ട് കുറിപ്പെഴുതി. ഇത് അദ്ധ്യാപികയ്‌ക്ക് ലഭിച്ചു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. അമ്മയുടെ അറിവോടെയാണോ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കും.
Source link