രാത്രി നടുറോഡിലിരുന്ന് കൈകൂപ്പി, തലകറക്കി; യുവതിയുടെ വിചിത്ര പെരുമാറ്റം കണ്ടതോടെ ആളുകൾ തടിച്ചുകൂടി

നടുറോഡിൽ നിന്നുള്ള ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.
മുടിയഴിച്ചിട്ട് കറുത്ത ബാഗുമായിട്ടാണ് ഈ സ്ത്രീ എത്തിയത്. വളരെ വിചിത്രമായിട്ടാണ് യുവതി പെരുമാറിയത്. റോഡിന് നടുവിലിരുന്നു. ബാഗ് സമീപത്ത് വച്ചു. ശേഷം കൈകൂപ്പി, തുടർന്ന് തല കറക്കിക്കൊണ്ടിരുന്നു. കൂടാതെ കൈകൊണ്ട് വേറെന്തൊക്കെയോ കാണിക്കുന്നുണ്ട്. ഇതുകണ്ട് വളരെപ്പെട്ടെന്ന് തന്നെ ആളുകൾ തടിച്ചുകൂടി. ഇതിലാരോയാണ് ഫോണിൽ വീഡിയോയെടുത്തത്.
യുവതിയുടെ സമീപത്തുകൂടി വാഹനങ്ങൾ പോകുന്നത് മുപ്പത് സെക്കൻഡുള്ള വീഡിയോയിലുണ്ട്. യുവതി ഇത് തുടർന്നതോടെ പൊലീസ് സ്ഥലത്തെത്തി. യുവതിയെ അനുനയിപ്പിച്ച് അവിടെ നിന്ന് മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇരുപത് മിനിട്ടോളം നീണ്ട ശ്രമത്തിനൊടുവിലാണ് യുവതിയെ റോഡിന് നടുവിൽ നിന്ന് മാറ്റാനായത്.
സ്ത്രീയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. യുവതി ആരാണെന്നോ അവരുടെ കുടുംബം എവിടെയാണോയെന്നൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
#Lucknow में बीच सड़क पर महिला का ड्रामाविभूति खंड इलाके में देर रात महिला ने किया रहस्यमयी हंगामाबीच सड़क बैठकर 20 मिनट तक करती रही अजीबोगरीब हरकतेंसोशल मीडिया पर वीडियो वायरल,महिला को सड़क से हटायाप्रत्यक्षदर्शियों का दावा महिला की हरकतें सामान्य नहीं थी@lkopolice |… pic.twitter.com/FhQrMfHGJr
— News1India (@News1IndiaTweet) March 20, 2025