LATEST NEWS

13 വർഷം മുൻപ് അമ്മ; ഇപ്പോൾ അച്ഛനും മകന്റെ കൊലക്കത്തിക്ക് ഇര: ‘സുധീഷിനെ പേടി, ഭക്ഷണം നൽകിയത് ഗേറ്റിന് അപ്പുറത്തു നിന്ന്’’


കോഴിക്കോട്∙ അമ്മയ്ക്ക് പിന്നാലെ അച്ഛനും മക്കളുടെ കത്തിക്കിരയായതിന്റെ ഞെട്ടലിൽ ബാലുശ്ശേരി പനായി ഗ്രാമം. ചണോറ അശോകനെയാണ് (71) മകൻ സുധീഷ് (35) ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അശോകന്റെ ഭാര്യ ശോഭനയെ 13 വർഷം മുൻപ് ഇളയ മകൻ സുമേഷ് വെട്ടിക്കൊന്നു. സുമേഷിനേയും ശോഭനയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു അശോകന്റെ കുടുംബം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് മക്കൾ  ലഹരിക്കടിമകളായത്. അമ്മയെ കൊന്ന ഇളയ മകനും ലഹരിക്കടിമയായിരുന്നു. സഹോദരന്റെയും അമ്മയുടേയും മരണം സുധീഷിനെ മാനസികമായി ഉലച്ചു. തുടർന്ന് മദ്യത്തിനും ലഹരി മരുന്നുകൾക്കും അടിമയായി ജീവിക്കുകയായിരുന്നു.താടിയും മുടിയും വെട്ടാതെ നടക്കുന്ന സുധീഷിനെ നാട്ടുകാർക്കും പേടിയായിരുന്നു. ഉപദ്രവിച്ചാലോ എന്ന് ഭയന്ന് ഗെയ്റ്റിന് അപ്പുറത്തു നിന്നാണ് വീടിനടുത്തുള്ള ബന്ധുക്കൾ സുധീഷിനു ഭക്ഷണം നൽകിയിരുന്നത്. നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഇടപെട്ട് സുധീഷിനു ലഹരി വിമുക്തി ചികിത്സ നൽകിയിരുന്നു. ചികിത്സ തുടരണമെന്ന് നാട്ടുകാർ അശോകനോട് നിർദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. സുധീഷിനു പ്രശ്നമൊന്നുമില്ലെന്നും ചികിത്സിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു അശോകന്റെ നിലപാട്. ഇതോടെ ചികിത്സ മുടങ്ങി.


Source link

Related Articles

Back to top button