MANORAMA ONLINE ELEVATE പ്ലാസ്റ്റിക് ഇനി വേസ്റ്റല്ല! ഡ്രൈവിങ് പഠനം ഇനി ടഫല്ല! അതിശയിപ്പിച്ച് ഈ ചെറുപ്പക്കാർ, മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-4 നാളെ

ആരെയും അതിശയിപ്പിക്കുന്ന ബിസിനസ് ആശയങ്ങൾ. സാക്ഷാത്കാരത്തിന്റെ പുതുചിറകു ലഭിച്ചാൽ ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’യിൽ നിക്ഷേപക പാനലിനെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കുകയാണ് കേരളത്തിന്റെ പുതുപുത്തൻ സംരംഭകർ.പ്ലാസ്റ്റിക്കിനെ വരുമാനം കൊയ്യുന്ന ‘പൊന്നാക്കി’ മാറ്റിയ കാർബൺ ആൻഡ് വെയ്ൽസ്. ഡ്രൈവിങ് പരിശീലന രംഗത്ത് വേറിട്ട മാതൃക തീർക്കുന്ന ഐടേൺ. മനോരമ ഓൺലൈൻ എലവേറ്റിൽ നിക്ഷേപകപാനലിന്റെ ഹൃദയം കവർന്ന് മികച്ച മൂലധന പിന്തുണ നേടിയത് ഇവരിലാര്? കാണാം എപ്പിസോഡ്-4 നാളെ മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും. ഇത്തരമൊരു റിയാലിറ്റി ഷോ കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ എലവേറ്റിന്റെ സംപ്രേഷണം മാർച്ച് 5നാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ ഇതിനകം കണ്ടതു ലക്ഷക്കണക്കിനുപേർ. പ്രമുഖ സംരംഭകരും കേരളം കണ്ട ഏറ്റവും ശ്രദ്ധേയ നിക്ഷേപകരുമായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരാണ് നിക്ഷേപക പാനലിൽ.
Source link