KERALAMLATEST NEWS

ട്രെയിനിംഗ് സമയത്ത് ഐബിയിലെ ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ടായിരുന്നു; മേഘയുടെ മരണത്തിൽ പ്രതികരിച്ച് പിതാവ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് മധുസൂധനൻ. ജോലി ചെയ്യുന്ന വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽപ്പാത ഇല്ലെന്നും എന്തിന് അങ്ങോട്ടേക്ക് പോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ട്രെയിനിംഗ് സമയത്ത് ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഖയ്ക്ക് സൗഹൃദം ഉണ്ടായിരുന്നു. ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോലി കിട്ടിയിട്ട് 13 മാസമേ ആയിട്ടുള്ളൂ. മേഘ അവസാനമായി ആരോടാണ് സംസാരിച്ചതെന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾ നേരത്തെ പറഞ്ഞിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മേഘ വീട്ടുകാരോട് പറഞ്ഞിരുന്നു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചുവെന്നും ബന്ധുക്കൾ വ്യക്തമാക്കായിരുന്നു. എന്നാൽ പിന്നീട് ഐബി ഉദ്യോഗസ്ഥൻ ബന്ധത്തിൽ നിന്ന് പിന്മാറിയതായും പറയപ്പെടുന്നു.

പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ ഇന്നലെ രാവിലെ 9.15നാണ് മേഘയുടെ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഒഫ് സിവിൽ ഏവിയേഷന്റെ ഐ.ഡി കാർഡ് കണ്ടത്തിയതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് ഇടിച്ചത്.


Source link

Related Articles

Back to top button