ഒടിപി ആരോടും പറയാൻ പാടില്ലേ? പങ്കുവയ്ക്കാവുന്ന ഒടിപികള്‍ ഏതാണ്?

ഒരു എമർജൻസി മീറ്റിങിന് കോൺഫറൻസ് റൂമിലേക്ക് ഓടുമ്പോഴാണ് പരിചയമില്ലാത്ത നമ്പരിൽ നിന്ന് മെറിയ്ക്ക് ഒരു കോൾ വന്നത്. ഒരു നിമിഷം ശങ്കിച്ചെങ്കിലും മെറി ആ കോളെടുത്തു. കൊറിയർ കമ്പനിയിൽ നിന്നാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഫ്ലാറ്റ് അഡ്രസിൽ ഒരു കൊറിയർ വന്നിട്ടുണ്ട്. താൻ ഓഫീസിലാണ്, സെക്യൂരിറ്റിയെ ഏല്പിച്ചാൽ മതി എന്ന് മെറി പറഞ്ഞു.അയാൾ സമ്മതിച്ചു. പക്ഷേ മെറിയുടെ മൊബൈലിൽ വരുന്ന ഒടിപി പറഞ്ഞുകൊടുക്കണമത്രെ. മീറ്റിങ് തുടങ്ങാറായ തിരക്കിൽ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ, മൊബൈലിൽ വന്ന ഒടിപി മെറി പറഞ്ഞുകൊടുത്തു.പക്ഷേ മീറ്റിങ് തുടങ്ങിയതും മെറിയ്ക്ക് ആധിയായി. ഏതോ സൈബർ ഫ്രോഡല്ലേ വിളിച്ചിട്ടുണ്ടാവുക? അക്കൗണ്ടിൽ നിന്ന് പണം തട്ടാനല്ലേ അയാൾ വിളിച്ചത് ? ആരോടും ഒടിപി പറയരുത് എന്നല്ലേ ബാങ്കുകാരും സൈബർ പോലീസും സർക്കാരുമെല്ലാം പറയുന്നത്? എന്നിട്ടും ഒടിപി പറഞ്ഞുകൊടുത്തത് തെറ്റായിപ്പോയില്ലേ?
Source link