BUSINESS

ടെസ്‍ലയ്ക്കെതിരെ യുഎസിൽ പടയൊരുക്കം; വാഹനങ്ങൾക്ക് തീയിട്ടു, ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ് ഭരണകൂടം, അന്വേഷിക്കാൻ എഫ്ബിഐ


ലോകത്തെ ഏറ്റവും സമ്പന്നനും യുഎസ് ഗവൺമെന്റിന്റെ നൈപുണ്യവികസന, ഉപദേശക വകുപ്പായ ഡോജിന്റെ (DOGE) മേധാവിയുമായ ഇലോൺ മസ്കിന്റെ (Elon Musk) ഇലക്ട്രിക് വാഹന നിർമാണക്കമ്പനിയായ ടെസ്‍ലയ്ക്കെതിരെ (Tesla) യുഎസിൽ പലയിടങ്ങളിലും ആക്രമണം. ടെസ്‍ലയുടെ നിരവധി കാറുകൾക്കും ചാർജിങ് സ്റ്റേഷനുകൾക്കും അക്രമികൾ തീവച്ചു. ഓസ്റ്റിൻ, ടെക്സസ് എന്നിവിടങ്ങളിലെ ഷോറൂമുകൾക്ക് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. യുഎസിലും കാനഡയിലുമായി ടെസ്‍ല കാർ നശിപ്പിച്ചതിന് 80ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഷോറൂമുകൾക്കടുത്ത് സംശയാസ്പദവസ്തുക്കൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ, കുറ്റാനേഷ്വണ ഏജൻസി എഫ്ബിഐ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. എടിഎഫുമായി (ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ്) ചേർന്നാണ് അന്വേഷണം.ടെസ്‍ലയ്ക്കെതിരെ നടക്കുന്ന ആഭ്യന്തര ഭീകരവാദമാണെന്നും (domestic terrorism) കുറ്റക്കാരെ പിടികൂടി നിയമത്തിനു മുന്നിൽകൊണ്ടുവരുമെന്നും എഫ്ബിഐ ഡയറക്ടറും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേൽ എക്സിൽ വ്യക്തമാക്കി. ടെസ്‍ലയുടെ മോഡലുകൾ കത്തിക്കുന്നവർ മനോരോഗികളാണെന്നായിരുന്നു ജീവനക്കാരോടുള്ള മസ്കിന്റെ പ്രതികരണം.


Source link

Related Articles

Back to top button