CINEMA

‘എമ്പുരാൻ’ റിലീസ് ദിവസം ജീവനക്കാർക്കായി ഒരു ഷോ മുഴുവൻ ബുക്ക് ചെയ്ത് ഫേവറൈറ്റ് ഹോംസ്


മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിന് ചലച്ചിത്ര ലോകം സാക്ഷിയാകാനൊരുങ്ങുകയാണ്. ‘എമ്പുരാൻ’ സിനിമയുടെ ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം ബുക്കിങ് റെക്കോർഡുകൾ ഇതിലൂടെ ചിത്രം ഭേദിച്ചു കഴിഞ്ഞു. കേരളത്തിലെ സിനിമാപ്രേമികൾ ഈ മെഗാ റിലീസിന് സാക്ഷ്യം വഹിക്കാൻ പ്രേക്ഷകർ കൂട്ടം കൂട്ടമായാണ് എമ്പുരാന്റെ ടിക്കറ്റ് ബുക്കിങ് നടത്തുന്നത്. ഇതിനിടെ ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായൊരു സർപ്രൈസുമായാണ് തിരുവനന്തപുരത്തുള്ള ഫേവറൈറ്റ് ഹോംസ് എന്ന ബിൽഡേഴ്‌സ് എത്തിയിരിക്കുന്നത്. ‘എമ്പുരാൻ’ റിലീസ് ദിവസം തിരുവനന്തപുരം പിവിആർ ലുലുവിൽ തങ്ങളുടെ ടീം അംഗങ്ങൾക്കു മാത്രമായി എമ്പുരാൻ മൂവി സ്‌പെഷൽ ഷോ സംഘടിപ്പിക്കുകയാണ് ഫേവറൈറ്റ് ഹോംസ്.തിരുവനന്തപുരത്ത് ആഡംബര അപ്പാർട്ടുമെന്റുകളുടെയും വില്ലകളുടെയും നിർമാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന ക്രിസിൽ ഡി എ2 റേറ്റിങുള്ള ബിൽഡറാണ് ഫേവറൈറ്റ് ഹോംസ്. തിരുവനന്തപുരത്ത് നിരവധി ലാൻഡ്മാർക്ക് പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള ഫേവറൈറ്റ് ഹോംസ് ഇതിനോടകം തന്നെ 4 ദശലക്ഷം ചതുരശ്ര അടിയിലധികം റെസിഡൻഷ്യൽ സ്‌പേസുകൾ  കൈമാറിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള റെസിഡൻഷ്യൽ സ്‌പേസുകൾ നിർമ്മിച്ച് നൽകുന്നതിനൊപ്പം സ്വന്തം ജീവനക്കാരെയും സന്തുഷ്ടരാക്കുകയും ചെയ്യുന്നുണ്ട് ഈ സ്ഥാപനം. നിരവധി സിനിമാപ്രേമികൾ ജോലി ചെയ്യുന്ന ഫേവറൈറ്റ് ഹോംസ് തങ്ങളുടെ പ്രിയ താരത്തിന്റെ സിനിമയായ ‘എമ്പുരാൻ’ റിലീസ് ചെയ്യുന്ന ദിവസം തന്നെ ജീവനക്കാരൊരുമിച്ച് സിനിമ കാണാനുള്ള അവസരമൊരുക്കുകയാണ്. ഇതിനായി മാർച്ച് 27 ന് തിരുവനന്തപുരം ലുലുമാളിലുള്ള  പിവിആർ തിയറ്ററിലെ സ്ക്രീൻ മുഴുവനായി തങ്ങളുടെ ജീവനക്കാർക്കായി ബുക്ക് ചെയ്തു കഴിഞ്ഞു. വൈകുന്നേരം 6:30നുള്ള ഷോയാണ് ഫേവറൈറ്റ് ഹോംസിലെ ജീവനക്കാർക്കായി ഒരുമിച്ച് ബുക്ക് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ അഭിമാനമായ ടൊവിനോ തോമസ് ആണ് ഫേവറിറ്റ് ഹോംസിന്റെ ബ്രാൻഡ് അംബാസഡർ.


Source link

Related Articles

Back to top button