CINEMA

‘മാളികപ്പുറ’ത്തിൽ ശാന്തൻ, ‘മാർക്കോ’യിൽ ‘ബ്രൂട്ടൽ’: ഉണ്ണി മുകുന്ദനെ പ്രശംസിച്ച് വിക്രം


‘മാർക്കോ’യിൽ ഉണ്ണി മുകുന്ദൻ കലക്കിയെന്ന് തമിഴ് സൂപ്പർ താരം ചിയാൻ വിക്രം. ‘മാർക്കോ’ പോലെ ആക്‌ഷൻ സീനുകളുള്ള മറ്റൊരു ചിത്രം ഇന്ത്യൻ സിനിമയിൽ ഇല്ലെന്നും ‘മാളികപ്പുറ’ത്തിൽ അഭിനയിച്ച ശാന്തനായ ഉണ്ണി മുകുന്ദനാണോ ഇത്രയും ബ്രൂട്ടലായി ‘മാർക്കോ’യിൽ അഭിനയിച്ചതെന്ന് ഓർത്ത് അദ്ഭുതപ്പെട്ടെന്നും താരം പറഞ്ഞു. ഏറ്റവും പുതിയ സിനിമയായ ‘വീര ധീര സൂര’ന്റെ പ്രമോഷനിടെയാണ് ഉണ്ണി മുകുന്ദനെയും മാർക്കോയെയും താരം പ്രശംസിച്ചത്. ‘‘ഒടിടി വന്നതിനു ശേഷം ഞാൻ എല്ലാ മലയാള പടങ്ങളും കാണും. അടുത്തിടെ കണ്ടത് രേഖാചിത്രം, പൊന്മാൻ, മാർക്കോ തുടങ്ങിയ സിനിമകളാണ്. ‘മാർക്കോ’യിലെ പോലെ ഫൈറ്റ് സീക്വൻസ് ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല. ഉണ്ണി മുകുന്ദൻ കലക്കി.  മാളികപ്പുറം കണ്ടിട്ട് അത്ര സ്വീറ്റ് ആയ ശാന്തനായ ആൾ ആണ് ഇത്രയും ബ്രൂട്ടൽ ആയിട്ടുള്ള ബീസ്റ്റിനെ പോലെ തോന്നുന്ന വിധത്തിൽ ചെയ്തത്. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുപോലെ ‘ആവേശ’വും ഇഷ്ടപ്പെട്ടു. ഈയിടെ വരുന്ന എല്ലാ സിനിമകളും വളരെ നല്ലതാണ്. മലയാള സിനിമ വളരെ നന്നായി വളർന്നുകൊണ്ടിരിക്കുന്നു.’’– വിക്രം പറഞ്ഞു.   നേരത്തെ ‘മാർക്കോ’ റിലീസ് സമയത്ത് ചെന്നൈയിലെത്തി ഉണ്ണി മുകുന്ദൻ വിക്രത്തെ സന്ദർശിച്ചിരുന്നു. ധ്രുവം, മാഫിയ, ഇന്ദ്രപ്രസ്ഥം, സൈന്യം, രജപുത്രൻ തുടങ്ങി നിരവധി മലയാളം സിനിമകളിൽ അഭിനയിച്ച താരമാണ് ചിയാൻ വിക്രം.  1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം പിന്നീട വിക്രമിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാവുകയായിരുന്നു.  ഇന്ന് തമിഴിൽ സൂപ്പർ താരങ്ങളുടെ പട്ടികയിലെ പ്രമുഖതാരമായ വിക്രമിന് മലയാളത്തിലും ആരാധകരേറെയാണ്.  


Source link

Related Articles

Back to top button