BUSINESS
അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്രം കുറിച്ച് എമ്പുരാൻ; ഇനി ഉറ്റുനോട്ടം 4 അന്യഭാഷകളിലേക്ക്

കൊച്ചി ∙ വ്യാഴാഴ്ച ലോകമെമ്പാടും തിയറ്ററുകളിലെത്തുന്ന മോഹൻലാൽ–പൃഥിരാജ് ചിത്രം എമ്പുരാന്റെ അഡ്വാൻസ് ബുക്കിങ് 63 കോടി കടന്നതായി റിപ്പോർട്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് സിനിമ ഇറങ്ങും മുൻപ് ഇത്രയും ടിക്കറ്റുകൾ വിറ്റുപോകുന്നത്.കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതൽ അഡ്വാൻസ് ബുക്കിങ് നടന്നിട്ടുള്ളതെന്നാണ് സൂചന. 4 അന്യഭാഷകളിൽ ഇന്നലെയാണ് സെൻസർ നടപടികൾ പൂർത്തിയായത്. ഇവയുടെ ബുക്കിങ് കണക്കുകൾ കൂടി ഇന്നു മുതൽ കൃത്യമായി ലഭിക്കുമ്പോൾ പ്രീറിലീസ് ബുക്കിങ് 100 കോടിയാകുമോയെന്നാണ് ചലച്ചിത്ര ലോകം ആകാംക്ഷയോടെ നോക്കുന്നത്.
Source link