വിദ്യാഭ്യാസം ആർഎസ്എസ് നിയന്ത്രണത്തിലായാൽ രാജ്യം നശിക്കും: രാഹുൽ

ന്യൂഡൽഹി: വിദ്യാഭ്യാസസംവിധാനം ആർഎസ്എസിന്റെ നിയന്ത്രണത്തിലായാൽ രാജ്യം നശിക്കുമെന്നും അതിപ്പോൾ പതുക്കെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ (എൻഇപി) പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ വിവിധ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾ ഡൽഹി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധപരിപാടിയിലായിരുന്നു രാഹുൽ ആർഎസ്എസിനെ കടന്നാക്രമിച്ചത്.
ബിജെപിയുടെ ഭരണമാതൃകയെന്നതു വിഭവങ്ങളെല്ലാം അദാനിക്കും അംബാനിക്കും കൈമാറി സ്ഥാപനങ്ങൾ ആർഎസ്എസിനു കൈമാറണമെന്നതാണെന്നും രാഹുൽ പറഞ്ഞു.
Source link