INDIA

‘ആവിഷ്കാര സ്വാതന്ത്ര്യം, മാപ്പു പറയില്ല; നിയമം എല്ലാവര്‍ക്കും ഒരുപോലെ, കെട്ടിടം തകർത്തവർക്കെതിരെ കേസെടുക്കണം’


മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് ഹിന്ദി സ്റ്റാന്‍റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ആവിഷ്കാരസ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചത്. അതിന് മാപ്പുപറയേണ്ട ആവശ്യമില്ല. പൊലീസിനോടും കോടതിയോടും സഹകരിക്കും. തനിക്കെതിരെ കേസെടുത്ത പൊലീസ്, പരിപാടി അവതരിപ്പിച്ച കെട്ടിടം അടിച്ചുതകര്‍ത്തവര്‍ക്കെതിരെ കേസടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു. ഞായറാഴ്‌ചത്തെ ഷോയിൽ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു കുനാൽ പറഞ്ഞെന്നാണ് ആരോപണം. ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. പരിപാടിയുടെ വിഡിയോ കുനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണു ശിവസേന പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചെത്തിയത്. കുനാല്‍ വാടക കൊമേഡിയന്‍ ആണെന്നും പണത്തിനു വേണ്ടിയാണു ഷിന്‍ഡെയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നും ശിവസേന എംപി നരേഷ് മസ്‌കെ പറഞ്ഞു.‌സംഭവത്തിനു പിന്നാലെ, കുനാലിന്റെ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ അടച്ചിടാൻ തീരുമാനിച്ചതായി ഉടമകൾ അറിയിച്ചു. ആക്രമണം ഞെട്ടിച്ചെന്നും തടസ്സമില്ലാതെ ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്ന പുതിയ ഇടത്തിനായുള്ള തിരച്ചിലിലാണെന്നും ഹാബിറ്റാറ്റ് സമൂഹമാധ്യമത്തിൽ കുറിച്ചു. കുനാല്‍ കമ്രയ്‌ക്കു പിന്തുണയുമായി ശിവസേന (യുടിബി) എംപി പ്രിയങ്ക ചതുർവേദി രംഗത്തുവന്നിരുന്നു.


Source link

Related Articles

Back to top button