മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

പൂന: ശിവാജിയെയും മകൻ സംഭാജിയെയും അധിക്ഷേപിച്ചെന്നാരോപിച്ച പരാതിയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. നാഗ്പുർ മാധ്യമപ്രവർത്തകൻ പ്രശാന്ത് കൊരാത്കർ ആണ് അറസ്റ്റിലായത്. തെലുങ്കാനയിൽനിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് മഹാരാഷ്ട്ര പോലീസ് അറിയിച്ചു. ചരിത്രകാരൻ ഇന്ദ്രജിത് സാവന്തുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ശിവാജിയെയും സംഭാജിയെയും കുറിച്ച് കൊരാത്കർ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.
പരാതിയിൽ കൊരാത്കറിനെതിരേ ഫെബ്രുവരി 26നാണ് കോലാപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി മുൻകൂർ ജാമ്യാപേക്ഷ 18ന് തള്ളിയിരുന്നു.
Source link