ബലാത്സംഗശ്രമം ചെറുത്ത യുവതി ട്രെയിനിൽനിന്നു ചാടി; ഗുരുതര പരിക്ക്

ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ ബലാത്സംഗശ്രമം ചെറുത്ത യുവതി ട്രെയിനിൽനിന്നു ചാടി. ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 22ന് സെക്കന്ദരാബാദ് സ്റ്റേഷനിൽനിന്നു മെഡ്ചലിലേക്കു പോകാൻ എംഎംടിഎസ് ട്രെയിനിലെ ലേഡീസ് കോച്ചിയിലാണു യുവതി കയറിയത്.
കോച്ചിൽ കയറിയ അജ്ഞാതനായ യുവാവ് ലൈംഗികച്ചുവയോടെ സംസാരിച്ച് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഇതു ചെറുത്ത യുവതി ട്രെയിനിൽനിന്നു ചാടുകയായിരുന്നു. തലയ്ക്കും താടിയെല്ലിലും വലതുകൈക്കും പരിക്കേറ്റ യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Source link