ഹിമാചല്‍പ്രദേശ് ഉപമുഖ്യമന്ത്രി സഞ്ചരിച്ച വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി

സിംല: ഹിമാചല്‍പ്രദേശ് ഉപമുഖ്യമന്ത്രി സഞ്ചരിച്ച വിമാനം ജുബ്ബര്‍ഹട്ടി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറി. ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട വിമാനത്തില്‍ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയടക്കം 30 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേ കടന്ന് എയര്‍സ്ട്രിപ്പിന്റെ അരികിലെ സ്റ്റഡുകളില്‍ ഇടിക്കുകയായിരുന്നു.
വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണു സൂചന.
Source link