രാജസ്ഥാൻ സർക്കാരും ലഹരിവേട്ടയ്ക്ക്

ജയ്പുർ: യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന അവസ്ഥയിലെത്തിയതായും സംസ്ഥാനത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങൾക്കെതിരേ കർക്കശ നടപടി സ്വീകരിക്കുമെന്നും രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്ദാം. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നിർദേശപ്രകാരം ലഹരിസംഘങ്ങളെ പിടികൂടുന്നതിനും ജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കും.
ഈവർഷം ജനുവരി മൂന്നു മുതൽ 31 വരെയുള്ള കാലത്ത് 1,210 കേസുകൾ രജിസ്റ്റർ ചെയ്തു. 1,393 പ്രതികളെ പിടികൂടിയതായും മന്ത്രി വ്യക്തമാക്കി.
Source link