LATEST NEWS

ഫണ്ട് തിരിമറിയിൽ പ്രതിഷേധം: കോളജ് ഗേറ്റ് തള്ളിത്തുറന്ന് കയറി കെഎസ്‌യുക്കാർ; പൊലീസുമായി ഉന്തും തള്ളും


പാലക്കാട് ∙ അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിലെ എസ്‌സി എസ്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസുമായിട്ടുള്ള ഉന്തിലും തള്ളിലും കലാശിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെ ഗേറ്റ് തള്ളിത്തുറന്ന് കോളജിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെ തടയാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റിയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവരുത്തിയത്.


Source link

Related Articles

Back to top button