മനു, അഷ്ഫാഖ് സുവർണതാരങ്ങൾ

തോമസ് വർഗീസ് തിരുവനന്തപുരം: കാര്യവട്ടത്തുനിന്നും കേരളത്തിന് കനകം സമ്മാനിച്ച് മുഹമ്മദ് അഷ്ഫാഖും ടി.എസ്. മനുവും. ദേശീയ 400 മീറ്റർ ചാന്പ്യൻഷിപ്പിൽ മിന്നും പ്രകടനം നടത്തിയാണ് ഇരുവരും തങ്കത്തിളക്കത്തിന് അർഹരായത്. അണ്ടർ 18 ആണ്‍കുട്ടികളിൽ മുഹമ്മദ് അഷ്ഫാഖ് കേരളത്തിന് ആദ്യ സ്വർണം നേടിക്കൊടുത്തപ്പോൾ ഓപ്പണ്‍ മെൻ കാറ്റഗറിയിലാണ് ടി.എസ്. മനുവിന്റെ സ്വർണക്കുതിപ്പ്. 20ൽ താഴെയുളള വനിതകളിൽ സാന്ദ്ര മോൾ സാബു വെള്ളിയും ഓപ്പണ്‍ വനിതാ വിഭാഗത്തിൽ കെ. സ്നേഹ വെങ്കലവും സ്വന്തമാക്കി. മുഹമ്മദ് അഷ്ഫാഖ് 47.49 സെക്കൻഡിൽ ഫിനിഷ് ചെയ്തു സുവർണ കൊയ്ത്ത് നടത്തിയപ്പോർ ഉത്തർപ്രദേശിന്റെ യുഗാഗ് ചൗധർ (48.31) വെള്ളിയും കർണാടകയുടെ എം. നിധിൻ ഗൗഡ (48.44) വെങ്കലവും നേടി. ഓപ്പണ്‍ കാറ്റഗറിയിൽ ടി.എസ്. മനു 46.51 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ ഡൽഹി താരങ്ങളായ ജയകുമാർ (46.93) വെള്ളി നേടി
20ൽ താഴെയുളള വനിതകളിൽ കനത്ത പോരാട്ടത്തിനൊടുവിൽ കേരളത്തിന്റെ സാന്ദ്ര മോൾ സാബുവിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി തമിഴ്നാടിന്റെ വി. ദേശിക (54.54) ഫിനിഷിംഗ് പോയിന്റ കടന്നു. 54.61 സെക്കൻഡിൽ സാന്ദ്ര മോൾ വെള്ളി സ്വന്തമാക്കി.
Source link