യമാൽ പ്രതിഭാസം…

മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് കുറിച്ച് സ്പെയിനിന്റെ ലാമിൻ യമാൽ. 17 വർഷവും 258 ദിനവുമാണ് യമാലിന്റെ പ്രായം. നെതർലൻഡ്സിന് എതിരായ രണ്ടാംപാദ ക്വാർട്ടറിന്റെ 103-ാം മിനിറ്റിലായിരുന്നു യമാലിന്റെ ഗോൾ. ആദ്യപാദം 2-2നും രണ്ടാംപാദം അധികസമയത്തിനുശേഷം 3-3നും അവസാനിച്ചതോടെ ഷൂട്ടൗട്ട്. ആറു കിക്ക് നീണ്ട ഷൂട്ടൗട്ടിൽ 5-4നു ജയിച്ച് സ്പെയിൻ സെമിയിൽ. 17 വയസ്; മെസിക്കും റൊണാൾഡോക്കും മുകളിൽ
17 വയസ് പൂർത്തിയാകുന്പോൾ മെസിക്കും റൊണാൾഡോയ്ക്കും സാധിക്കാത്ത നേട്ടങ്ങളിലാണ് യമാൽ എത്തിയിരിക്കുന്നത്. 17 വർഷവും എട്ട് മാസവും പ്രായമുള്ളപ്പോൾ യമാൽ, മെസി, റൊണാൾഡോ എന്നിവരുടെ പ്രകടനം: ലാമിൻ യമാൽ (സ്പെയിൻ/ബാഴ്സലോണ): ഗോൾ 21, അസിസ്റ്റ് 29 ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ/സ്പോർട്ടിംഗ്): ഗോൾ 02, അസിസ്റ്റ് 00 ലയണൽ മെസി (അർജന്റീന/ബാഴ്സ): ഗോൾ 00, അസിസ്റ്റ് 00
Source link