KERALAM

കേരളകൗമുദി ബോധപൗർണമി ക്ലബ് ലഹരിവിരുദ്ധ ബോധവത്കരണ റാലി

തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്,കരമന എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് വിമെൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്,ജനമൈത്രി പൊലീസ്,എക്സൈസ്,ഉദയസമുദ്ര ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ റാലി ഉദയസമുദ്ര ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടർ എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ഉപയോഗവും ആഘോഷങ്ങളിലെ മദ്യപാനവും വലിയ സാമൂഹിക വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.

കോളേജിൽ ജനമൈത്രി പൊലീസ് നടത്തിയ ‘പാഠം 1, ഒരു മദ്യപാനിയുടെ ആത്മകഥ” എന്ന ലഹരി ബോധവത്കരണ നാടകത്തിന് ശേഷമാണ് കോളേജ് മുതൽ പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോ വരെ റാലി നടത്തിയത്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ആര്യാദേവി,സുനിൽ കുമാർ,സുധർമ്മൻ,ഷംനാഥ്,സുഭാഷ്,അക്ബർ,രതീഷ്, മുഹമ്മദ് ഷാ എന്നിവർ നാടകത്തിൽ കഥാപാത്രങ്ങളെ

അവതരിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ തിരുവനന്തപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.ഹരികൃഷ്ണൻ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോളേജിൽ നിന്നാരംഭിച്ച റാലി പ്രിൻസിപ്പൽ ഡോ.എസ്.ദേവികയാണ് ഫ്ളാഗ്ഒാഫ് ചെയ്തത്. എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ അസോസിയേറ്റ് പ്രൊഫസർ ഡോ.ശുഭ.ആർ.നായർ,അസി.പ്രൊഫസർ എസ്.മായ തുടങ്ങിയവർ നേതൃത്വം നൽകി. പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ എൻ.എസ്.എസ് യൂണിറ്റ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ്‌മോബും തെരുവുനാടകവും സംഘടിപ്പിച്ചു. നേമം എസ്.ഐ എസ്.സുബ്രഹ്മണ്യൻ പോറ്റി,ഹോംഗാർഡ് അപ്പുക്കുട്ടൻ നായർ,സി.പി.ഒ ഷിബു,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) എസ്.ഡി.കല,സർക്കുലേഷൻ എക്സിക്യുട്ടീവ് സന്ധ്യ റാണി തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button