INDIA

എന്തുണ്ട് എംപിക്ക്; വേതനത്തിലും‌ പെൻഷനിലുമുണ്ടാകുന്ന വർധനയിങ്ങനെ


ന്യൂഡൽഹി∙5 വർഷത്തിലധികം എംപിയായിരുന്നവർക്ക് പിന്നീടുള്ള ഓരോ വർഷത്തിനും 2,000 രൂപ വീതമാണ് നിലവിൽ അധികമായി പെൻഷൻ ലഭിക്കുന്നത്. പുതിയ വിജ്ഞാപനപ്രകാരം ഇത് 2,500 രൂപയായി വർധിപ്പിച്ചു. ഉദാഹരണത്തിന് 2 ഫുൾ ടേം (10 വർഷം) എംപിയായ വ്യക്തിക്ക് ഇനി 43,500 രൂപ പെൻഷനായി ലഭിക്കും. നിലവിലിത് 35,000 രൂപയാണ്.ഓരോ 5 വർഷം കൂടുമ്പോഴും പണപ്പെരുപ്പനിരക്കുമായി തട്ടിച്ചുള്ള ശമ്പള വർധനയ്ക്കുള്ള സമ്പ്രദായം നിലവിൽ വന്നത് 2018 ൽ ആണ്. ഇനി അടുത്ത വർധന 2028 ൽ ആയിരിക്കും.വർധിച്ച വഴി ∙ 400 രൂപ: 1954 ∙ 1,000 രൂപ: 1985 ∙ 12,000 രൂപ: 2001 ∙ 50,000 രൂപ: 2009 ∙ 1 ലക്ഷം രൂപ: 2018 ∙ 1.24 ലക്ഷം രൂപ: 2025


Source link

Related Articles

Back to top button