നേഷൻസിൽ ഇനി സെമി

മ്യൂണിക്/ലിസ്ബണ്‍: യുവേഫ നേഷൻസ് ലീഗ് സെമി ഫൈനൽ ചിത്രം തെളിഞ്ഞു. സെമിയിൽ ജർമനി പോർച്ചുഗലിനെയും സ്പെയിൻ ഫ്രാൻസിനെയും നേരിടും. ഡെന്മാർക്കിനെതിരായ ക്വാർട്ടർ ഫൈനലിന്റെ രണ്ടാംപാദത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തി. എങ്കിലും അധിക സമയത്തേക്കു നീണ്ട സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 5-2ന്റെ ജയത്തോടെ പോർച്ചുഗൽ സെമിയിലേക്കു മുന്നേറി. ഇരുപാദങ്ങളിലുമായി 5-3നു വെന്നിക്കൊടി പാറിച്ച് പോർച്ചുഗൽ സെമിയിലേക്കും.
ജർമനിയും ഇറ്റലിയും 3-3 സമനിലയിൽ പിരിഞ്ഞു. ആദ്യപാദത്തിൽ ജർമനി 2-1നു ജയിച്ചിരുന്നു. അതോടെ ഇരുപാദങ്ങളിലുമായി 5-4ന്റെ അഗ്രഗേറ്റുമായി ജർമനി സെമിയിൽ. ആദ്യപാദത്തിൽ ക്രൊയേഷ്യയോട് 2-0നു പരാജയപ്പെട്ട ഫ്രാൻസ് രണ്ടാംപാദത്തിൽ അതേനാണയത്തിൽ തിരിച്ചടിച്ചു. അധിക സമയത്തേക്കു നീണ്ടെങ്കിലും 2-2 സമനില. തുടർന്ന് ഷൂട്ടൗട്ടിൽ 5-4ന്റെ ജയത്തോടെ ഫ്രാൻസ് സെമിയിൽ.
Source link