KERALAM
സഹീർ അലിയും ഷാജഹാനും ചേർത്തല രാജനും അക്കാഡമി ഭരണസമിതിയിലേക്ക്

തൃശൂർ: സംഗീത നാടക അക്കാഡമി നിർവാഹക സമിതിയിലേക്ക് ജനറൽ കൗൺസിൽ പ്രതിനിധിയായി സഹീർ അലിയെ അക്കാഡമി കോൺഫറൻസ് ഹാളിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. നാടകകൃത്തും സംവിധായകനും ചലച്ചിത്രസംവിധായകനുമായ സഹീർ അലി എറണാകുളം സ്വദേശിയാണ്. അക്കാഡമിയുടെ എറണാകുളം ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി കൂടിയാണ്. നിർവാഹക സമിതിയിലേക്ക് സർക്കാർ നോമിനിയായി കെ.പി.എ.സി സെക്രട്ടറി അഡ്വ.എ.ഷാജഹാനെയും ഉൾപ്പെടുത്തി. പുനഃസംഘടനയുടെ ഭാഗമായി ജനറൽ കൗൺസിലേക്ക് നടനും നാടകപ്രവർത്തകനുമായ ചേർത്തല രാജനെയും സർക്കാർ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
Source link