KERALAMLATEST NEWS

വാളയാർ: കുറ്റപത്രം റദ്ദാക്കണമെന്ന് മാതാപിതാക്കൾ

കൊച്ചി: വാളയാർ കേസിൽ തങ്ങൾക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നും പെൺമക്കളുടെ മരണത്തിൽ നരഹത്യാ സാദ്ധ്യത മുൻനിർത്തി തുടരന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ സി.ബി.ഐക്ക് ഹൈക്കോടതി നോട്ടീസ്. ശാസ്ത്രീയ തെളിവുകളടക്കം നിരാകരിച്ച് മുൻവിധിയോടെയുള്ള അന്വേഷണമാണ് നടന്നതെന്നാരോപിക്കുന്ന ഹർജി ജസ്റ്റിസ് സി. ജയചന്ദ്രൻ ഫയലിൽ സ്വീകരിച്ചു.

കേസിൽ രാസപരിശോധനാ ഫലം, കുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലെ ഉത്തരത്തിന്റെ ഉയരവും കുട്ടികളുടെ ഉയരവും തമ്മിലുള്ള പൊരുത്തക്കേടുകൾ, കൊലപാതക സാദ്ധ്യത അന്വേഷിക്കണമെന്ന ഫൊറൻസിക് സർജൻ ഡോ.ഗുജ്റാളിന്റെ മൊഴി, മൂത്ത കുട്ടി കൊല്ലപ്പെട്ട സമയത്ത് രണ്ട് പേർ മുഖം മറച്ച് പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി ഇവ ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. എപ്രിൽ രണ്ടിന് വിശദമായ വാദം കേൾക്കും. രണ്ടും മൂന്നും പ്രതികളായ ഹർജിക്കാർക്ക് വേണ്ടി അഡ്വ. പി.വി. ജീവേഷ് ഹാജരായി.


Source link

Related Articles

Back to top button