INDIALATEST NEWS

ചിഹ്നത്തിനു നിറംമാറ്റം; ട്രോളിൽ കുളിച്ച് ബംഗാൾ സിപിഎം


കൊൽക്കത്ത ∙ സമൂഹമാധ്യമത്തിലെ പ്രൊഫൈൽ ചിത്രം ചുവപ്പുപശ്ചാത്തലത്തിൽനിന്നു മാറ്റിയതിനു ബംഗാൾ സിപിഎമ്മിനു നേരെ വ്യാപക പരിഹാസം. ചുവന്ന നിറത്തിലുള്ള അരിവാൾ ചുറ്റിക മാറ്റി നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞ നിറത്തിലുള്ളതാണ് പുതിയ പ്രൊഫൈൽ ചിത്രം. ബംഗാളിൽ സിപിഎമ്മിനെ തകർത്ത തൃണമൂൽ നേതാവ് മമതാ ബാനർജിയുടെ ഇഷ്ടനിറങ്ങളാണ് നീലയും മഞ്ഞയും.നേരത്തേയും പലവട്ടം സമൂഹമാധ്യമങ്ങളിൽ സിപിഎം ബംഗാൾ പേജിന്റെ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്. ഇതു സാധാരണമാണെന്നും തൃണമൂൽ പ്രവർത്തകർ പ്രചരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും സിപിഎം സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം സത്‌രൂപ് ഘോഷ് പറഞ്ഞു.


Source link

Related Articles

Back to top button