INDIA
ജഡ്ജിയുടെ വസതിയിലെ പണം: ‘പ്രധാന തെളിവ് മാഞ്ഞു, ഫോണും സിസിടിവിയും പ്രധാനം’

ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിയുടെ വസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ ജഡ്ജിമാരുടെ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിദഗ്ധ സഹായം തേടും. തെളിവു ശേഖരിക്കുന്നതിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ നിയമവൃത്തങ്ങളിലുണ്ട്. ഈ സാഹചര്യത്തിൽ ആരോപണവിധേയനായ യശ്വന്ത് വർമയുടെയും കാവൽക്കാരുൾപ്പെടെ ജീവനക്കാരുടെയും ഫോൺരേഖകൾ സംഘം പരിശോധിക്കും. പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്.സങ്കീർണമായ 4 കാര്യങ്ങൾ
Source link