SPORTS
ബ്രസീൽ Vs അർജന്റീന

ബുവാനോസ് ആരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയും ബ്രസീലും നേർക്കുനേർ. 14-ാം റൗണ്ടിൽ ബുവാനോസ് ആരീസിൽ നടക്കുന്ന മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും ബ്രസീൽ താരം നെയ്മറും ഇരുവശത്തുമില്ല.
13 റൗണ്ട് പൂർത്തിയായപ്പോൾ 28 പോയിന്റുമായി ലോകകപ്പ് യോഗ്യതയ്ക്കു വക്കിലാണ് നിലവിലെ ചാന്പ്യന്മാരായ അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്താണ്.
Source link