LATEST NEWS
അവധിക്ക് നാട്ടിലെത്തി; വാഹനാപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം

ആയൂർ ∙ വിദേശത്തുനിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ആയൂർ കമ്പങ്കോട് നടന്ന അപകടത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.ഷാർജയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് കാർ അപകടത്തിൽപെട്ടത്. ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അഞ്ജലീന വീനസ്
Source link