ആശുപത്രിയിൽ ആക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

കയ്റോ: ചികിത്സയിലായിരുന്ന ഹമാസ് നേതാവിനെ ആശുപത്രി ആക്രമിച്ച് ഇസ്രയേൽ വധിച്ചു. ഞായറാഴ്ച വൈകുന്നേരം ഹമാസിന്റെ ധനകാര്യവിഭാഗം മേധാവി ഇസ്മയിൽ ബർഹൂമിനെ ലക്ഷ്യമിട്ട് ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രി ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസംമുന്പ് ഇസ്രേലി സേനയുടെ വ്യോമാക്രമണത്തിൽ പരിക്കേറ്റതിനു ചികിത്സയിലായിരുന്നു ഇയാൾ. ആശുപത്രി ആക്രമണത്തിൽ ഇയാളുടെ സഹായിയും കൊല്ലപ്പെട്ടു. ഹമാസ് നേതാവ് ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൃത്യത കൂടിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പറഞ്ഞു.
എന്നാൽ, ആക്രമണത്തിൽ ആശുപത്രിയുടെ ഒരു ഭാഗം തകർന്നു. ഒട്ടേറെ ആശുപത്രി ജീവനക്കാർക്കു പരിക്കേറ്റു. ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് സലാ അൽ ബർദവീലിനെയും ഞായറാഴ്ച ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇസ്രേലി സേന വെടിനിർത്തൽ ലംഘിച്ച് ആക്രമണം പുനരാരംഭിച്ചശേഷം ഗാസയിൽ ഏഴുന്നൂറിനടുത്തു പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്.
Source link