INDIALATEST NEWS
കഠ്വയിൽ ഭീകരർ; പ്രദേശം വളഞ്ഞ് സുരക്ഷാസേന

ജമ്മു ∙ കഠ്വ ജില്ലയിലെ സന്യാൽ ഗ്രാമത്തിൽ കാട്ടിൽ ഒളിച്ച ഭീകരരെ പിടികൂടാൻ സുരക്ഷാസേനയുടെ ശ്രമം തുടരുന്നു. അര മണിക്കൂറോളം കനത്ത വെടിവയ്പ് നടന്നു. ശനിയാഴ്ച 2 സംഘങ്ങളായി അതിർത്തി കടന്നെത്തിയ 6 ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. രാജ്യാന്തര അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ ഉള്ളിലാണ് ഈ പ്രദേശം. ഭീകരരെ കീഴടക്കാനായി കൂടുതൽ സേന സ്ഥലത്തെത്തി.കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് ഭീകരരുടെ സാന്നിധ്യം പൊലീസിനെ അറിയിച്ചത്. 7 വയസ്സുള്ള ഒരു പെൺകുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ സാഹചര്യം വ്യക്തമല്ല. ഇതേസമയം, അനന്തനാഗിലെ വനമേഖലയിൽ സൈനികർ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ആയുധങ്ങളും ഭക്ഷണസാധനങ്ങളും ഉൾപ്പെടെ ഇവിടെ ശേഖരിച്ചിരുന്നു.
Source link