നഗരസഭാ അദ്ധ്യക്ഷയ്ക്ക് ലഹരിമാഫിയയുമായി ബന്ധമെന്ന് കൗൺസിലറുടെ ആരോപണം, വിശദീകരണം തേടുമെന്ന് സി പി എം

അടൂർ :അടൂർ നഗരസഭ ചെയർ പേഴ്സണും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ദിവ്യ റെജി മുഹമ്മദിന് ലഹരിമാഫിയുമായി ബന്ധമെന്ന് സി.പി.എം കൗൺസിലറുടെ ആരോപണത്തിൽ പാർട്ടി വിശദീകരണം തേടും. സി.പി.എം കൗൺസിലർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ റോണി പാണംതുണ്ടിലാണ് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള പാർട്ടി തീരുമാനം. അനാവശ്യ ആരോപണങ്ങൾ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് അരൂർ ഏരിയാ സെക്രട്ടറി എസ്. മനോജ് വ്യക്തമാക്കി.
ലഹരി മാഫിയയുടെ കേന്ദ്രമെന്ന് പരാതിയുള്ള അടൂരിലെ ഒരു കടയ്ക്ക് ചെയർപേഴ്സൺ സഹായം നൽകുന്നുണ്ടെന്ന് കൗൺസിലർ ആരോപിച്ചു. .മഹിള അസോസിയേഷൻ സംസ്ഥാന സമിതി അംഗമായ ദിവ്യ സ്‌കൂളിന് സമീപമുള്ള മയക്കുമരുന്ന് കടത്തുകാരുടെ കേന്ദ്രമായ കടയ്ക്ക് ലൈസൻസ് സംഘടിപ്പിച്ചു നൽകിയതായും ആരോപണമുണ്ട്. അതേസമയം റോണിയുടെ ആരോപണം ചെയർപേഴ്സണും സി.പി.എം അടൂർ ഏരിയ നേതൃത്വവും നിഷേധിച്ചു. മയക്കുമരുന്നിനെതിരെ ഏറ്റവും കൂടുതൽ പോരാടുന്ന വ്യക്തിയും അദ്ധ്യാപികയുമാണ് താനെന്ന് ദിവ്യ റെജി മുഹമ്മദ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്ന കടയുടെ പേര് പോലും റോണി പറഞ്ഞാണ് അറിഞ്ഞത് . റോണി ഈ വിഷയം നഗരസഭ കൗൺസിലിൽ ഉന്നയിച്ചിരുന്നു .ഇതേക്കുറിച്ച് അന്വേഷിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു .റോണി ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്നു അറിയില്ലെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
Source link