LATEST NEWS
ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിൽ

തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുൻപാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍നിന്ന് മേഘ ഇറങ്ങിയിരുന്നു.പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പേട്ട പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എന്താണ് മരണ കാരണമെന്നു വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Source link