KERALAMLATEST NEWS
സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്നു മുതൽ

ന്യൂഡൽഹി: മധുരയിൽ ഏപ്രിൽ രണ്ടിന് തുടങ്ങുന്ന 24-ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരട് സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്‌ത് അന്തിമമാക്കുന്ന രണ്ടു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. കരട് ഒരാഴ്‌ച മുൻപ് ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്‌തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിലായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനില്ല.
Source link