വയനാട് എൻജിനീയറിങ് കോളജിൽ സംഘർഷം, എസ്എഫ്ഐ–യുഡിഎസ്എഫ് ഏറ്റുമുട്ടൽ; 5 വിദ്യാർഥികൾക്ക് പരുക്ക്

മാനന്തവാടി∙ വയനാട് തലപ്പുഴ എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ–യുഡിഎസ്എഫ് സംഘർഷത്തിൽ 5 വിദ്യാർഥികൾക്ക് പരുക്ക്. യുഡിഎസ്എഫ് പ്രവർത്തകനായ രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയും തലശ്ശേരി പാലോട് സ്വദേശിയുമായ അദിൻ അബ്ദുല്ലയുടെ (20) മൂക്കിന് സാരമായി പരുക്കേറ്റു. പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം എസ്എഫ്ഐ കോളജിൽ നടത്തിയ പരിപാടിയിൽ പുറമെ നിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെത്തുകയും ഹോസ്റ്റലിൽ താമസിക്കുന്ന യുഡിഎസ്എഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ യാതൊരുവിധ പ്രകോപനവും ഇല്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് യുഡിഎസ്എഫ് ആരോപിക്കുന്നു.രണ്ടു ദിവസം മുമ്പ് മാനന്തവാടി ജോസ് തിയറ്ററിന് മുന്നിൽ വച്ച് സംഘർഷമുണ്ടായിരുന്നു. കോളജ് വിദ്യാർഥികളും ഒരു സംഘം ആളുകളുമാണ് ഏറ്റുമുട്ടിയത്. അന്നും പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
Source link