KERALAM
24കാരിയായ ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ, മൃതദേഹം കണ്ടത് തിരുവനന്തപുരത്തെ റെയിൽ പാളത്തിൽ

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരുവർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ മേഘ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയിരുന്നു. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
കുറച്ചുനാളുകളായി മേഘ മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയെന്ന് വിവരമുണ്ട്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
Source link