Today's Recap അധ്യക്ഷനായി സ്ഥാനം ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ, യശ്വന്ത് വർമയ്ക്കെതിരെ നടപടി കടുപ്പിച്ച് സുപ്രീം കോടതി – വായിക്കാം പ്രധാനവാർത്തകൾ

സംസ്ഥാനത്ത് ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി അധികാരമേറ്റതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആരാകും ബിജെപിയെ നയിക്കുക എന്നതിൽ ഏറെക്കാലമായി തുടർന്ന ചർച്ചകൾക്കു ശേഷമാണ് രാജീവ് ചന്ദ്രശേഖർ നേതൃത്വം ഏറ്റെടുക്കുന്നത്. ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാനുള്ള സുപ്രീം കോടതി തീരുമാനം, സൂരജ് വധക്കേസിലെ വിധി എന്നിവയും ഇന്നത്തെ പ്രധാന തലക്കെട്ടുകളായിരുന്നു. വായിക്കാം പ്രധാനവാർത്തകൾ.ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ ബിജെപിക്ക് വൻ വളർച്ച ഉണ്ടാക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സ്ഥാനം ഒഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രണ്ടു മുതൽ 9 വരെ പ്രതികൾക്കാണ് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
Source link