WEALTH CHECKUP ക്രഡിറ്റ്കാര്‍ഡിന് അഡിക്ടായവര്‍ അറിയാന്‍

വനിതാദിനത്തോടനുബന്ധിച്ച് ഒരു സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ക്ക് ഫിനാന്‍ഷ്യല്‍ ഫ്രീഡം ഫോര്‍ വുമന്‍ എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. ഇടവേളയിലെ ടീ ബ്രേക്കിനിടയില്‍ ചായകുടിച്ചുകൊണ്ടിരിക്കേ ഒരു യുവതി അടുത്ത് വന്ന് രഹസ്യമായി ചോദിച്ചു. സര്‍ ഈ ക്രെഡിറ്റ് കാര്‍ഡ് നല്ലതാണോ. ഭര്‍ത്താവ് എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നു. എന്റെ പേരില്‍ ഒരു ക്രെഡിറ്റ്കാര്‍ഡ് എടുത്ത് മൂപ്പര്‍ക്ക് കൊടുക്കാന്‍.മൂപ്പര്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡ് ഉണ്ട്. ഞാന്‍ ചോദിച്ചു.രണ്ടെണ്ണം. യുവതി പറഞ്ഞു. എനിക്ക് ചിത്രം വളരെ വ്യക്തമായി. രണ്ട് ക്രെഡിറ്റ് കാര്‍ഡും കൊണ്ട് അമ്മാനമാടുകയായിരിക്കും പുള്ളിക്കാരന്‍. അതിന്റെ ചക്രവ്യൂഹത്തില്‍ പെട്ട് നട്ടംതിരിയുന്നതിനിടയില്‍ മൂന്നാമതൊരു കാര്‍ഡിന് അപേക്ഷിച്ചുകാണും. പക്ഷേ നിലവിലുള്ള രണ്ട് ക്രെഡിറ്റ്കാര്‍ഡുകളും പുള്ളിക്കാരന്റെ ക്രെഡിറ്റ് സ്‌കോര്‍ നാശകോശമാക്കിയിട്ടുണ്ടാകണം. അതിനാല്‍ ഇനി പുള്ളിക്ക് പുതിയ കാര്‍ഡ് കിട്ടില്ല. പുതുതായി ഒരു കാര്‍ഡ് കൂടി കിട്ടിയാല്‍ അതോടെ പ്രശ്‌നം തിരുമെന്ന് പാവം വിചാരിക്കുന്നുണ്ടാകും. അതിനാണ് ഭാര്യയെ പ്രലോഭിപ്പിച്ച് കാര്‍ഡ് എടുപ്പിക്കാന്‍ ശ്രമിക്കുന്നത്.
Source link