തീയേറ്ററിലേക്ക് ഓടിക്കയറി ആൾക്കൂട്ടം, ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് നേടുന്ന സിനിമ; മറികടന്നത് രണ്ട് മെഗാഹിറ്റുകളെ

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “എമ്പുരാൻ”. സിനിമയുടെ ടിക്കറ്റ് വിൽപ്പന ഇന്നാണ് ആരംഭിച്ചത്. ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റുപോകുന്നത്. ആദ്യ മണിക്കൂറിൽ ഒരു ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതൊരു റെക്കാഡ് ആണ്.വിജയ് ചിത്രം ‘ലിയോ’, ‘അല്ലു അർജുന്റെ ‘പുഷ്പ 2′ എന്നിവയുടെ റെക്കാഡാണ് എമ്പുരാൻ തകർത്തിരിക്കുന്നത്. ടിക്കറ്റെടുക്കാനുള്ള ആളുകളുടെ ഇടിച്ചുകയറ്റം മൂലം ഓൺലൈൻ ടിക്കറ്റ് വിൽപ്പന സൈറ്റായ ബുക്ക് മൈ ഷോ പോലും ഒരു ഘട്ടത്തിൽ നിലച്ചുപോയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
കൂടാതെ പല തീയേറ്ററുകളിലും വലിയ ക്യൂവാണ്. ഒരു തീയേറ്റിന്റെ ഗേറ്റിന് മുൻപിൽ ആൾക്കാർ തടിച്ചുകൂടിയതിന്റെയും, ഗേറ്റ് തുറന്നതോടെ ടിക്കറ്റെടുക്കാൻ ഓടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എമ്പുരാന്റെ ടിക്കറ്റ് കൊടുക്കാൻ തൃശൂർ രാഗത്തിൽ ഗേറ്റ് തുറന്നപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് ആ തീയേറ്ററിൽ നിന്നുള്ള വീഡിയോ തന്നെയാണോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും വീഡിയോയിൽ മോഹൻലാലിന്റെ വലിയ കട്ടൗട്ട് കാണാം.
എമ്പുരാന്റെ ടിക്കറ്റ് കൊടുക്കാൻ തൃശൂർ രാഗത്തിൽ ഗേറ്റ് തുറന്നപ്പോൾ 😯 #Empuraan #mohanlal pic.twitter.com/mDngWOxfEF
— Rajesh Sundaran (@editorrajesh) March 21, 2025
2019ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
TAGS: EMPURA MOVIE, MOHANLAL, PRITHVIRAJ, MOVIE NEWS, MALAYALAM MOVIE, MANJU WARRIER, TOVINO THOMAS
Source link