KERALAMLATEST NEWS

‘കാത്തിരിപ്പിന് അവസാനം, എമ്പുരാന്റെ മാജിക് കാണാൻ തയ്യാറായിക്കോളൂ’; സിനിമയുടെ റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് കോളേജ്

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ മാർച്ച് 27നാണ് ആഗോള റിലീസായി സിനിമ തിയേറ്ററുകളിലെത്തുന്നത്. ഇന്നലെ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ തിരക്ക് മൂലം ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വരെ ഒരു സമയത്ത് നിലച്ചുപോയി. പല തീയേറ്ററുകളിലും നിറഞ്ഞ ക്യൂവായിരുന്നു.

എമ്പുരാൻ കാണാനായി അവധി നൽകിയിരിക്കുന്ന ബംഗളൂരുവിലെ ഒരു കോളേജിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷനാണ് മാർച്ച് 27 അവധി പ്രഖ്യാപിച്ചത്. ‘കാത്തിരിപ്പിന് അവസാനം, എമ്പുരാന്റെ മാജിക് കാണാൻ തയ്യാറായിക്കോളൂ’- എന്ന കുറിപ്പോടെയാണ് കോളേജ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

എമ്പുരാൻ റിലീസിനോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി നൽകിയ കേരളത്തിലെ ഒരു കമ്പനിയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ജീവനക്കാർക്ക് അവധി നൽകിയത്. പത്ത് പേരാണ് ഡിജിറ്റിൽ മാർ‌ക്കറ്റിംഗ് കമ്പനിയിലുള്ളത്. കമ്പനിയുടെ ഉടമകൾ കടുത്ത മോഹൻലാൽ ആരാധകരാണ്. സിനിമ കാണാൻ വേണ്ടി മാർച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ അവധി നൽകുമെന്ന് ഉടമകളിലൊരാൾ പറഞ്ഞു. ജീവനക്കാർക്ക് ടിക്കറ്റും ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2019ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.


Source link

Related Articles

Back to top button