മോഹൻലാൽ അന്ന് എസ്‌എഫ്‌ഐയുടെ ഭാഗം, ഞാൻ അന്നേ സംഘപ്രവർത്തകനായിരുന്നു, മുഖ്യശിക്ഷക് ഒക്കെയായി

നാല് പതിറ്റാണ്ടായി സിനിമാ മേഖലയിൽ സജീവമായ താരമാണ് സന്തോഷ് കെ നായർ. മോഹൻലാലിനൊപ്പം എം ജി കോളേജിൽ പഠിച്ചപ്പോഴുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ
സന്തോഷ് ബി എസ് സി മാത്ത്സ് മോഹൻലാൽ കൊമേഴ്സുമാണ് പഠിച്ചത്. ‘പ്രീഡിഗ്രി ഞാനും മോഹൻലാലും ഒന്നിച്ചായിരുന്നു. പീഡിഗ്രി കഴിഞ്ഞ് എഞ്ചിനിയറാകാനുള്ള ത്വരയിൽ ഞാൻ ചിന്മയ ക്ലാസിൽ പോയി. ഒരുകൊല്ലം കഴിഞ്ഞപ്പോൾ എനിക്കത് പറ്റില്ലെന്ന് മനസിലായി. വന്ന് ബി എസ് സിക്ക് ചേരുകയായിരുന്നു. അങ്ങനെ വന്നപ്പോൾ ലാൽ ഒരു കൊല്ലം സീനിയർ ആയി. ഒരേ പ്രായമാണ് ഞങ്ങൾ, നാലഞ്ച് മാസത്തെ വ്യത്യാസമേയുള്ളൂ.
ഞാനവിടെ മാഗസീൻ എഡിറ്ററൊക്കെ ആയ ആളാണ്. ബുള്ളറ്റിൽ കറക്കവും ബഹളവുമൊക്കെയായി ഹീറോ കളിച്ചുനടന്നു. മോഹൻലാൽ എസ് എഫ് ഐയുടെ ഭാഗമായിരുന്നു. എസ് എഫ് ഐ ഇന്നത്തെപ്പോലെ തന്നെയായിരുന്നു അന്നും. അതിന്റേതായ ടെററും കാര്യങ്ങളും അവർക്കുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പാർട്ടിയായി വലിയ അടിയൊന്നും ഉണ്ടായിരുന്നില്ല.
ഞാൻ ഡി എസ് യു ആയിരുന്നു. അന്ന് എൻ എസ് എസിന് എൻ ഡി പിയെന്നൊരു പാർട്ടിയുണ്ടായിരുന്നു. അതിന്റെ വിദ്യാർത്ഥി സംഘടനയാണ്. എ ബി വി പിയല്ല. എ ബി വി പി അന്നുണ്ട്. പക്ഷേ എ ബി വി പി ഇലക്ഷന് നിൽക്കില്ല. ഇലക്ഷന് നിൽക്കാൻ വേണ്ടി ഞാൻ ഡി എസ് യുവിലായി. അന്നേ സംഘപ്രവർത്തനത്തിലുള്ളയാളാണ് ഞാൻ. ശിക്ഷകും മുഖ്യശിക്ഷകുമൊക്കെയായി. മുഖ്യശിക്ഷക് ആയി കുറച്ച് ദിവസമേ ഇരിക്കാനായുള്ളൂ. പിന്നെ സിനിമയിൽ വന്നു.കോളേജിൽ ഞാൻ പാർട്ടിയുടെ പ്രസിഡന്റായിരുന്നു. നാലഞ്ച് പേരെ പാർട്ടിയിലുണ്ടായിരുന്നുള്ളൂ.’- അദ്ദേഹം പറഞ്ഞു.
Source link