INDIALATEST NEWS

മാസം 1.24 ലക്ഷം, പെൻഷൻ 31,000, ദിവസ അലവൻസ് 2500; എംപിമാരുടെ ശമ്പളം ഉയർത്തി കേന്ദ്രസർക്കാർ


ന്യൂഡൽഹി ∙ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിച്ചാണ് ഉത്തരവ്‍. എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷം രൂപയാക്കി. ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി. പ്രതിമാസ പെൻഷൻ 25,000 രൂപയിൽനിന്ന് 31,000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ ഉത്തരവ്. കർണാടകയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും 100 ശതമാനം വേതന വർധന നടപ്പിലാക്കിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഉത്തരവ്.


Source link

Related Articles

Back to top button