മോദിയുടെ ലങ്കാ സന്ദർശനം: പുതിയ കുതിപ്പിന് അദാനിയുടെ കണ്ടെയ്നർ ടെർമിനൽ പദ്ധതി

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസമാദ്യം ശ്രീലങ്ക സന്ദർശിക്കാനിരിക്കെ, ദ്വീപ് രാഷ്ട്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടാൻ അദാനി ഗ്രൂപ്പും എൻടിപിസിയും. ഏപ്രിൽ 5ന് മോദി രാജ്യത്തെത്തുമെന്ന് ലങ്കൻ പ്രസിഡന്റ് അനുര ദിസ്സനായകെയാണ് വ്യക്തമാക്കിയത്. ദിസ്സനായകെ കഴിഞ്ഞവർഷം ഡൽഹി സന്ദർശിച്ച് നടത്തിയ ചർച്ചയിൽ വിഷയമായ വികസനപദ്ധതികൾക്ക് അന്തിമരൂപം മോദിയുടെ ലങ്കാസന്ദർശനത്തിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പൊതുമേഖലാ ഊർജ കമ്പനിയായ എൻടിപിസി, സീലോൺ ഇലക്ട്രിസിറ്റി ബോർഡുമായി ചേർന്ന് ട്രിങ്കോമാലിയിൽ സ്ഥാപിക്കുന്ന സോളർ വൈദ്യുതോൽപാദന പദ്ധതിയുടെ നിർമാണോദ്ഘാടനം മോദിയുടെ സന്ദർശന വേളയിലുണ്ടായേക്കും. നേരത്തെ, കൽക്കരി അധിഷ്ഠിത വൈദ്യുതോൽപാദന പ്ലാന്റായിരുന്നു സ്ഥാപിക്കാനിരുന്നതെങ്കിലും പിന്നീട് സംയുക്ത സംരംഭമായി ഇതിനെ സോളർ പദ്ധതിയാക്കി മാറ്റുകയായിരുന്നു.
Source link