സവർണനെ പ്രസിഡന്റാക്കിയിട്ട് എത്രകാലമായി, സുരേഷ് ഗോപി ഇന്ത്യൻ പ്രസിഡന്റായേക്കാം; ബിജെപിയിൽ പ്രവർത്തിക്കാത്തതിന് കാരണമുണ്ട്

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് സന്തോഷ് കെ നായർ. സിനിമാ ജീവിതത്തിൽ താൻ ഒരു നടനെ തല്ലിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ്.
‘ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല. ഒരാളെ സിനിമയിൽ നിന്ന് വെട്ടിക്കളയാൻ ഞാൻ ജീവിതത്തിൽ പറഞ്ഞിട്ടില്ല. അതിനിയും ചെയ്യില്ല. എനിക്ക് ദേഷ്യം തോന്നിയാൽ പേഴ്സണലായി തീർക്കാനറിയാം. അയാളുടെ പ്രൊഫഷനെ വെട്ടിയിട്ടോ, സ്വത്തുക്കൾ നശിപ്പിച്ചിട്ടോ അല്ല ചെയ്യേണ്ടത്. അവനിട്ട് കൊടുക്കേണ്ടത് അവനിട്ട് മാത്രമാണ് കൊടുക്കേണ്ടത്.
സിനിമയിൽ പാവം ജെയിംസിനിട്ട് കൊടുത്തിട്ടുണ്ട്. അതെല്ലാവരും കൊടുത്തിട്ടുണ്ട്. വേണു നാഗവള്ളി, മുരളി നാഗവള്ളി എല്ലാവരും എടുത്തിട്ട് അടിച്ചിട്ടുണ്ട്. ശല്യം സഹിക്കാൻ പറ്റില്ലായിരുന്നു. വെള്ളമടിച്ച് നമ്മുടെ മുറിയിൽ വരും. സിഗരറ്റൊക്കെ എടുത്തോണ്ട് പോകും. ഇവൻ പ്രൊഡക്ഷനുമായി ഒട്ടിയിട്ട്, ഇവൻ ആധികാരികമായി അവിടെ വന്ന് കാര്യം പറയും. നമ്മൾ ലൊക്കേഷനിലേക്ക് പോകുമ്പോൾ കീ അവിടെ വയ്ക്കില്ലേ, അത് എടുത്തുകൊണ്ടുപോയി മുറി തുറക്കും. ഒരു ദിവസം സഹികെട്ട് ഞാൻ ഒരെണ്ണം കൊടുത്തു. ദൈവത്തെയോർത്ത് എന്ന പടത്തിന്റെ ലൊക്കേഷനിൽവച്ചായിരുന്നു.”- അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി തന്റെ ബന്ധുവാണെന്ന് സന്തോഷ് പറയുന്നു. ലൊക്കേഷനിൽവച്ചാണ് സുരേഷ് ഗോപിയെ ആദ്യമായി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസമില്ല. ഒരു കാലത്ത് അവൻ ഇന്ത്യൻ പ്രസിഡന്റായി മാറില്ലെന്ന് ആർക്കറിയാം. ഒരുപ്രാവശ്യം കൂടി മന്ത്രിയായാൽ അതിന്റെയടുത്ത കാലത്ത് പ്രസിഡന്റായിരിക്കാം. അങ്ങനെ സംഭവിക്കാം. കാരണം സൗത്തിൽ നിന്ന് ഒരു പ്രസിഡന്റായിട്ട് കുറേക്കാലമായി. എല്ലാവരും പറയുന്നു അവർണനെ അക്കിയില്ലെന്ന്. സവർണനെ പ്രസിഡന്റാക്കിയിട്ട് എത്രകാലമായി.’- അദ്ദേഹം പറഞ്ഞു.കേരളത്തിൽ ബി ജെ പിയിൽ പ്രവർത്തിക്കാത്തതിന്റെ കാരണവും അദ്ദേഹം തുറന്നുപറഞ്ഞു. ‘ഇവിടത്തെ ബി ജെ പിയിൽ എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ലെന്ന് ചോദിച്ചാൽ, ഇവിടെ പ്രവർത്തിക്കാനായിട്ട് നല്ലൊരു നേതാവുണ്ടാകണം. കേരളത്തിൽ നല്ലൊരു നേതാവില്ല. ആരാണ് ഉള്ളത്? ഓരോ ദിവസവും ഓരോ കുറ്റം ഉന്നയിക്കുന്നയൊരാളാണോ. ഇന്ന് മുഖ്യമന്ത്രിക്കെതിരെ ഒരു ആരോപണം ഉന്നയിക്കും. അടുത്ത ദിവസം വേറൊന്ന് ഉന്നയിക്കും. അതിന്റെ അടുത്തദിവസം മറ്റൊന്ന്. ഉന്നയിച്ച സാധനത്തെ മുന്നോട്ടുകൊണ്ടുപോകില്ല.’- സന്തോഷ് വ്യക്തമാക്കി.
Source link