നയന്‍താര മാം ‘റാപ്പ് അപ്പ്’ പറയുമെന്ന് നിവിൻ പോളി; ‘ഡിയർ സ്റ്റുഡന്റ്സ്’ പായ്ക്കപ്പ് വിഡിയോ

‘ലവ് ആക്‌ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ പായ്ക്കപ്പ് വിഡിയോ നിവിൻ പോളി പങ്കുവച്ചിട്ടുണ്ട്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഫീൽഗുഡ് എന്റർടെയ്നറായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും. നയൻതാരയുടെയും ഭർത്താവ് വിഘ്നേഷ് ശിവന്റെയും പ്രൊഡക്‌ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സും സിനിമയുടെ ഭാഗമാണ്. അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, തമിഴ് താരം റെഡ്ഡിൻ കിങ്‌സ്‌ലി, ഷാജു ശ്രീധർ തുടങ്ങി ഒട്ടേറെ തമിഴ് താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ
Source link