CINEMA

ഞാൻ കറുപ്പണിഞ്ഞെത്തും, ലാലേട്ടന്റെ കാര്യവും ഏറ്റു: ആശിർവാദിനോട് പൃഥ്വിരാജ്


‘എമ്പുരാൻ’ റിലീസ് ദിവസം കറുപ്പണിഞ്ഞ് തിയറ്ററുകളിലെത്താൻ അണിയറക്കാർ. മാർച്ച് 27നാണ് എമ്പുരാൻ സിനിമയുടെ ഗ്രാൻഡ് റിലീസ്. അന്നേ ദിവസം കറുത്ത ഉടുപ്പ് അണിഞ്ഞ് സിനിമ കണ്ടാലോ എന്നാണ് ആശിർവാദ് സിനിമാസ് ചോദിച്ചിരിക്കുന്നത്. എക്സിലെ ആശിർവാദിന്റെ അക്കൗണ്ടിലൂടെയാണ് ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. ഈ പോസ്റ്റ് പൃഥ്വിരാജ് റീ ഷെയർ ചെയ്തിട്ടുമുണ്ട്. മറുപടിയായി ‘ഞാൻ തയാർ. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്നും പൃഥ്വി കുറിച്ചു.സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലും മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവര്‍ കറുപ്പണിഞ്ഞാണ് എത്തിയത്. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടി വെളുത്ത വസ്ത്രം ധരിച്ചെത്തിയതും അന്ന് കൗതുകമായിരുന്നു.ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.


Source link

Related Articles

Back to top button