ASTROLOGY

ഇഷ്ട നിറമല്ല ഭാഗ്യ നിറം? വിജയത്തിലേക്ക് കുതിക്കാൻ ഗ്രഹപ്രീതി നേടാം; ജന്മനക്ഷത്രവും ഭാഗ്യനിറങ്ങളും


നിറങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമോ ? തീർച്ചയായും കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ജന്മ നക്ഷത്രങ്ങൾക്ക് അനുസൃതമായി, ഗ്രഹ പ്രീതിയുണ്ടാകുന്നതിന് ഓരോ വ്യക്തികൾക്കും ചില ഭാഗ്യനിറങ്ങളുണ്ട്. ഇത് മനസിലാക്കി പ്രസ്തുത നിറത്തെ ജീവിതത്തോടും ശരീരത്തോടും ചേർത്ത് നിർത്തുന്നത് ജീവിതത്തിൽ സമ്പത്ത്, സമൃദ്ധി, സമാധാനം എന്നിവ കൊണ്ട് വരുമെന്നാണ് പറയപ്പെടുന്നത്. ജന്മ നക്ഷത്രത്തിന് അനുസൃതമായ നിറത്തിലുള്ള വസ്ത്രം ധരിക്കുക, വാഹനം വാങ്ങുക എന്നിവയെല്ലാം നിറങ്ങളുടെ പോസിറ്റിവിറ്റി ജീവിതത്തിൽ കൊണ്ട് വരുന്നതിനായി സഹായിക്കുന്നു. അശ്വതി: കേതു ഭരിക്കുന്ന നക്ഷത്രമാണ് അശ്വതി.അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്ന ആളുകള്‍ രൂപത്തില്‍ ഭംഗിയുള്ളവരും മനോഹരമായ വ്യക്തിത്വത്തിന് ഉടമകളുമാണ്. ആയതിനാൽ ഈ നാളുകാര്‍ക്ക് പൊതുവായി ധരിക്കാവുന്ന നിറം ചുവപ്പ്, ഇളം ചുവപ്പ് എന്നിവയാണ്. ചുവപ്പിന്റെ ഏത് വകഭേദവും ഇവർക്ക് ധരിക്കാംകാര്‍ത്തിക: കാര്‍ത്തിക നക്ഷത്രക്കാരുടെ ഭരണ ഗ്രഹം സൂര്യനാണ്.  വെള്ള, ചാര നിറം എന്നിവയാണ് ഇവരുടെ ഭാഗ്യനിറങ്ങൾ. ഇടയ്ക്കിടെ ജോലി മാറ്റം ആഗ്രഹിക്കുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍ ആയതിനാൽ ആഗ്രപൂർത്തീകരണത്തിനായി ഭാഗ്യനിറങ്ങൾ ധരിക്കാം.


Source link

Related Articles

Back to top button