ക്ഷയരോഗം വരാൻ സാധ്യത ആർക്കൊക്കെ? പരിശോധനയും, ചികിത്സയും അറിയാം

ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ക്ഷയരോഗം നിവാരണത്തിന്റെ ആവശ്യകതയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. ആധുനിക ചികിത്സാ രീതികളില്‍ പുരോഗതി ഉണ്ടായിട്ടും, ക്ഷയരോഗം ആഗോള ആരോഗ്യ ഭീഷണിയായി തുടരുന്നു, പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ ക്ഷയരോഗ ബാധിതരായി മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2023 ല്‍ 1.25 ദശലക്ഷം ആളുകള്‍ ക്ഷയരോഗം / ടിബി മൂലം മരണമടയുകയും, 10.8 ദശലക്ഷം പേര്‍ ക്ഷയരോഗ ബാധിതരാവുകയും ചെയ്തു.ആരോഗ്യപരമായി മാത്രമല്ല ക്ഷയരോഗം മൂലം സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരാം. 1882 മാര്‍ച്ച് 24 ന് ഡോ. റോബര്‍ട്ട് കോച്ച് ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തി. ഇത് ക്ഷയം രോഗം നിര്‍ണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും വഴി തുറന്നു. ലോകമെമ്പാടുമുള്ള ആളുകളില്‍ ക്ഷയ രോഗത്തെ പറ്റി ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു വേദിയായി ഇപ്പോള്‍ ഈ ദിവസം പ്രവര്‍ത്തിക്കുന്നു. പ്രതിരോധ നടപടികളില്‍ മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയവും ഫലപ്രദമായ ചികിത്സയും ഉള്‍പ്പെടുന്നു. സാമ്പത്തിക-സാമൂഹിക നിലയൊന്നും തന്നെ പരിഗണിക്കാതെ എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള അവസരം ഈ ദിനത്തില്‍ ഉറപ്പുവരുത്തുന്നു.ക്ഷയരോഗ പരിശോധനകള്‍ ശരിയായ മെഡിക്കല്‍ ഹിസ്റ്ററി, ശാരീരിക പരിശോധന, രക്ത പരിശോധനകള്‍, എക്‌സ്-റേ, സാമ്പിളിന്റെ ബാക്ടീരിയോളജിക്കല്‍ പരിശോധനകള്‍ എന്നിവ രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്നു. ക്ഷയരോഗ പരിശോധന നടത്തുന്നതിന്റെ പ്രാധാന്യം തുടക്കത്തില്‍ തന്നെ അണുബാധ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായാണ് Latent TB Test ചെയ്യുന്നത്. രോഗിയുടെ ശരീരത്തില്‍ ക്ഷയ രോഗത്തിന് കാരണമായ ബാക്ടീരിയ വികസിക്കുന്നത് തടയുന്നതിനായാണ് ഈ പരിശോധന നടത്തുന്നത്. ലാറ്റന്റ് ടിബി രോഗികള്‍ക്ക് ടിബി രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
Source link