CINEMA

ആദ്യ ആഴ്ചയിലെ ഗ്രോസ് 58 കോടി; ‘എമ്പുരാൻ’ ബീസ്റ്റ് മോഡ്


മലയാളത്തിലെ സകല ബോക്സ് ഓഫിസ് റെക്കോർഡുകളും പിഴുതെറിയാനാണ് ‘എമ്പുരാന്റെ’ വരവ്. അഡ്വാൻസ് ടിക്കറ്റ് വിറ്റഴിക്കലിലൂടെ മാത്രം ചിത്രം ആഗോള തലത്തിൽ നേടിയത് 58 കോടിയലധികം രൂപയാണ്. സിനിമയുടെ ആദ്യ ആഴ്ചയിലെ വേൾഡ് വൈഡ് ഗ്രോസ് ആണിത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തും വലിയ പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.  ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’ മാറിയിരുന്നു. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റെക്കോർഡ് ആണ്.വിജയ്‌യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോർഡ് ആണ് ‘എമ്പുരാൻ’ നിസ്സാര നിമിഷങ്ങൾകൊണ്ട് തകർത്തു കളഞ്ഞത്. മാർച്ച് 21 രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.


Source link

Related Articles

Back to top button