CINEMA
അതിഥി വേഷത്തില്‍ വാർണർ; ‘റോബിൻഹുഡ്’ ട്രെയിലർ എത്തി

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം വാർണർ കാമിയോ റോളിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ‘റോബിൻഹുഡ്’ ട്രെയിലർ എത്തി. വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിതിനും ശ്രീലീലയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജി.വി. പ്രകാശ് ആണ് സംഗീതം.ഷൈൻ ടോം ചാക്കോ, ഷിജു, ആടുകളം നരേൻ, മീം ഗോപി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അറുപത് കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.മൂന്നാർ, ഓസ്ട്രേലിയ, ഹൈദരാബാദ് എന്നിവടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.
Source link