കേരളത്തിലെ ആറ് ജില്ലക്കാര്‍ക്ക് ഗുണകരം; തമിഴ്‌നാട്ടിലേക്ക് കെഎസ്ആര്‍ടിസിയുടെ എ സി പ്രീമിയം ബസ്

കൊല്ലം: തമിഴ്‌നാട്ടിലേക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. കേരളത്തില്‍ നിന്ന് നിരവധി മലയാളികള്‍ തൊഴില്‍ ചെയ്യുകയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കഴിയുകയും ചെയ്യുന്ന കോയമ്പത്തൂരിലേക്കാണ് പുതിയ സര്‍വീസുകളില്‍ ഒന്ന്. കൊച്ചിയിലേക്കാണ് രണ്ടാമത്തെ സര്‍വീസ്. എ.സി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് ഈ സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ഉപയോഗിക്കുക. കൊല്ലം പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
രാത്രി 7.50ന് പത്തനാപുരത്തു നിന്നും പുറപ്പെട്ട് പുലര്‍ച്ചെ 5.30ന് കോയമ്പത്തൂരിലെത്തും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. പത്തനംതിട്ട, റാന്നി, എരുമേലി, ഈരാറ്റുപേട്ട, പാലാ, മുവാറ്റുപുഴ, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട്, വഴിയാണ് കോയമ്പത്തൂരില്‍ എത്തുക. ഉച്ചയ്ക്ക് 1.30ന് തിരിക്കും. തിരികെ വരുമ്പോള്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ പാലക്കാട് നിന്നും ബൈപ്പാസിലൂടെ അങ്കമാലി, മുവാറ്റുപുഴ, പാലാ, എരുമേലി വഴി രാത്രി 10 മണിക്ക് പത്തനാപുരത്തെത്തുന്ന തരത്തിലാണ് സര്‍വീസ് നടത്തുക.
പുലര്‍ച്ചെ നാല് മണിക്കാണ് നിലവില്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. എറണാകുളത്തേക്കുള്ള സര്‍വീസ് പുലര്‍ച്ചെ 5.50ന് ആണ് ആരംഭിക്കുന്നത്. അടൂര്‍കോട്ടയംകാഞ്ഞിരമറ്റംവൈറ്റി വഴിയാണ് എറണാകുളത്തിനു പോകുക. 9.25ന് എറണാകുളത്തെത്തും. തിരികെ 11ന് തിരിച്ച് ഉച്ചയ്ക്ക് 2ന് പത്തനാപുരത്തെത്തും. ബസുകളുടെ ടിക്കറ്റ് റാക്ക് കൈമാറി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്തു. പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, എസ്.വേണുഗോപാല്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Source link